പണപ്പെരുപ്പം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും പലിശനിരക്ക് കുറയ്ക്കാനുള്ള പ്രലോഭനം നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രതിരോധിച്ച് നിന്നു. പലിശനിരക്ക് കുറയ്ക്കാനുള്ള നടപടിയെടുക്കും മുമ്പ് പണപ്പെരുപ്പത്തിന്റെ
താഴോട്ടുള്ള ഗതിയെക്കുറിച്ച് ഉറപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു വെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. വരും മാസങ്ങളില്‍ വലിയ തോതിലുള്ള വിലക്കയറ്റമുണ്ടാകുന്നില്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം പലിശനിരക്ക് കുറച്ചേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗവര്‍ണറുടെ സൂചനകള്‍ വിപണി അനുകൂലമായാണെടുത്തത്.
താഴോട്ടുള്ള ഗതിയെക്കുറിച്ച് ഉറപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു വെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. വരും മാസങ്ങളില്‍ വലിയ തോതിലുള്ള വിലക്കയറ്റമുണ്ടാകുന്നില്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം പലിശനിരക്ക് കുറച്ചേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗവര്‍ണറുടെ സൂചനകള്‍ വിപണി അനുകൂലമായാണെടുത്തത്.
വിപണിമൂല്യം 100 ലക്ഷം കോടിയിലേറെയുള്ള ലോകത്തിലെ മുന്തിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നായി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഈയിടെ സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 40 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്
ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരിവിപണിയാണ് ഇന്ത്യയുടേത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) ഒരു ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യ യുടെ സാധ്യതകളെ കുറിച്ച് അവര്‍ പുലര്‍ത്തുന്ന ശുഭാപ്തി വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം സെന്‍സെക്‌സ് 30 ശതമാനമാണ് ഉയര്‍ന്നത്. സ്‌മോള്‍ ക്യാപ് ഓഹരികളാണ് കൂടുതല്‍ തിളങ്ങിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 53 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ സ്‌മോള്‍ ക്യാപ് സൂചിക 72 ശതമാനമാണ് ഉയര്‍ന്നത്
ഇതിനു മുമ്പ് ഒരിക്കലും സംഭവിക്കാത്ത ഈ കുതിപ്പില്‍ നിക്ഷേപകര്‍ വളരെ സെലക്റ്റീവായി വേണം ഓഹരികള്‍ തെരഞ്ഞെടുക്കാന്‍. നേട്ടമെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ അസാമാന്യ പ്രകടനം പോലെയൊന്നില്‍ നിക്ഷേപകര്‍ പ്രതീക്ഷ വെക്കരുത്. എന്നാല്‍ വിപണിയിലെന്നും അവസരങ്ങളുണ്ട്. കമ്പനികളിലും വ്യാവസായിക രംഗത്തുമുള്ള പുരോഗതികള്‍ നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കണം. പുതിയ സംഭവ വികാസങ്ങള്‍ കമ്പനികളില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് കണ്ടാല്‍ അത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യുക.
No comments:
Post a Comment