ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആദ്യ പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിച്ചത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍. 1725 കോടി രൂപ സമാഹരിക്കപ്പെട്ട സെയില്‍ ഇന്ത്യയുടെ
അഞ്ചു ശതമാനം ഓഹരി വില്‍പ്പനയില്‍ പുതിയിലേറെ ലഭ്യമാക്കിയത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളാണ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത്.
83.5 രൂപ വിലക്ക് 20.65 കോടി സെയില്‍ ഓഹരികളാണ് വെള്ളിയാഴ്ച്ച വിറ്റഴിക്കപ്പെട്ടത്. ഇതി. 40 ശതമാനം എല്‍.ഐ.സി വാങ്ങിക്കുകയായിരുന്നു. ഏതാണ്ട് 700 കോടി രൂപ ഇതിനായി ചെലവഴിച്ചെന്ന് എല്‍.ഐ.സി വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തി. എസ്.ബി.ഐ 150 കോടി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ 50 കോടി എന്നിവരാണ് കൂടുതല്‍ പണം മുടക്കിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍. യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികളും സെയില്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
ഐ.സി.ഐ.സി.ഐ ബാങ്ക് 100 കോടിയുടെ ഓഹരികള്‍ വാങ്ങി. ഓഹരി വില്‍പ്പനക്ക് പെതുജന പങ്കാളിത്തം കുറവായിരുന്നുവെന്നാണ് സൂചന.
No comments:
Post a Comment