Wednesday, 7 January 2015

ഓഹരികളില്‍ തിരുത്തല്‍; മോദി പ്രഭാവം കാണാനില്ല

മോദി പ്രഭാവത്തിന്‍െറ പേരില്‍ ഓഹരി വിപണിയില്‍ കുതിച്ചു കയറിയ മിക്ക ഓഹരികളും തിരുത്തലിന്‍െറ പാതയില്‍. തെരഞ്ഞെടുപ്പിന് മുമ്പേ മോദി പ്രധാനമന്ത്രിയാകുമെന്ന കണകൂട്ടലില്‍ കുതിച്ച പല ഓഹരികളും ബജറ്റ് കഴിഞ്ഞതോടെ പ്രതീക്ഷകള്‍ക്ക് വലിയ ഭാവിയില്ളെന്ന് കണ്ട് തിരിച്ചിറക്കത്തിലാണ്.
250 ഓളം ഇടത്തരം -വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് തിരുത്തല്‍ പ്രകടം. 20 മുതല്‍ 60 വരെ ശതമാനമാണ് പല ഓഹരികളിലും വിലയിടിഞ്ഞത്. ഇക്കൊല്ലം ജൂണ്‍ വരെ 65 ശതമാനം ഉയര്‍ന്ന ജയപ്രകാശ് അസോസിയേറ്റ്സിന് ജൂണിന് ശേഷം 35 ശതമാനമാണ് തിരുത്തല്‍. ജി.എം.ആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ജൂണിന് ശേഷം 32 ശതമാനമാണ് ഇടിവ്. ഐ.ഡി.ബി.ഐ ബാങ്ക് 28.67 ശതമാനം, സ്റ്റീല്‍ അതോറിറ്റി 27.95, എന്‍.എച്ച്.പി.സി 25.84, യൂണിയന്‍ ബാങ്ക് 25.53, ബാങ്ക് ഓഫ് ഇന്ത്യ 25.06, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ 24.70, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 24.55, റിലയന്‍സ് പവര്‍ 24.12 ശതമാനം എന്നിവയാണ് വന്‍കിട ലിസ്റ്റഡ് കമ്പനികളില്‍ തിരുത്തല്‍ പ്രകടമായത്. മിഡ് ക്യാപ് വിഭാഗത്തില്‍ സി. മഹേന്ദ്ര എക്സ്പോര്‍ട്ട് -64 ശതമാനം, ഹബ് ടൗണ്‍ 44.78, ഗുജറാത്ത് എന്‍.ആര്‍.ഇ കോക്ക് 44.31 എന്നിവക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം.

2015ല്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്ലിയുടെ ആദ്യ സമ്പൂർണ ബജറ്റിനെ ആശ്രയിച്ചായിരിക്കും വിദേശ നിക്ഷേപകർ തീരുമങ്ങൾ എടുക്കുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഖട്ടത്തിലേക്ക് കടക്കാനുള്ള തുടർ നടപടികൾ ധന മന്ത്രി ബജറ്റിൽ ഉൾപെടുത്തിയേക്കും. ഇതു കൂടാതെ മൊത്തം അഭ്യന്തര ഉത്‌പാദനത്തിൽ (GDP) വർദ്ധനവ്‌, ആർ ബി ഐ യുടെ പലിശ നയം എന്നതിനെ ഒക്കെ ആശ്രയിച്ചായിരിക്കും വിപണിയുടെ ദിശ നിർണയിക്കുന്നത്

No comments:

Post a Comment