2008ല്‍ ബാരലിന് 140 ഡോളറിലെത്തിയ എണ്ണവില അടിത്തട്ട് കണ്ടുതുടങ്ങി. ബാരലിന് 70 ഡോളര്‍ നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതിന് മുമ്പ് എണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടത് 2008 ജൂലായ്ക്കും 2009 ഫിബ്രവരിക്കും ഇടയിലാണ്. ആഗോള വ്യാപകമായി സാമ്പത്തികമാന്ദ്യം പിടിമുറുക്കാന്‍പോകുന്നുവെന്ന സൂചനലഭിച്ചതോടെയാണ് 2008ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 140 ഡോളറിലെത്തിയ എണ്ണവിലയില്‍ 67 ശതമാനം ഇടിവുണ്ടായത്. കഴിഞ്ഞ ജൂണിലെ നിരക്കില്‍നിന്നുമാത്രം 40 ശതമാനം ഇടിവാണ് ഇതുവരെയുണ്ടായത്.
2008ല്‍ സാമ്പത്തിക മാന്ദ്യ സൂചനകളോടൊപ്പം എണ്ണവില താഴ്ന്നപ്പോള്‍ ഓഹരികളും കൂപ്പുകുത്തിയതായി കണ്ടു. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോഴുണ്ടായ എണ്ണവിലയിടിവ് ഓഹരി സൂചികകള്‍ക്ക് കരുത്തപകരുകയാണുണ്ടായത്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ പിടിമുറുക്കിയതോടെയാണ് നേട്ടത്തിന്റെ പാതയിലെ തടസ്സങ്ങള്‍ മാറിയത്.
രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കാണ് എണ്ണവിലയിടിവ് ഏറ്റവും ഗുണകരമായത്. അതോടൊപ്പം വാഹന നിര്‍മാതാക്കള്‍ക്കും വിലയിടിവ് കരുത്തുപകര്‍ന്നു. ഈ വിഭാഗത്തില്‍പ്പെടാത്ത ലാര്‍ജ് ക്യാപ് ഓഹരികളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡിവീസ് ലാബ് തുടങ്ങിയവയും എണ്ണവിലയിടിവ് നേട്ടമാക്കി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മാത്രം ശരാശരി 17 ശതമാനം നേട്ടമുണ്ടാക്കി. മറ്റ് ഓഹരികളുടെ നേട്ടം വിലയിരുത്താം
No comments:
Post a Comment