Tuesday, 6 January 2015

6th Jan 2015 Market view

ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ ഇടിവ് വന്‍കിട എണ്ണക്കന്പനികളുടെ ഓഹരികളില്‍ നഷ്ടമുണ്ടാക്കിയതും ആഗോള വിപണികളില്‍ ഇടിവിന് കാരണമായി. ഒ.എന്‍.ജി.സി, റിലയന്‍സ് ,പെട്രോനെറ്റ് തുടങ്ങിയവയുടെ ഓഹരികളില്‍ ഇടിവുണ്ടായി. നൈമക്സ് ക്രൂഡ് ബാരലിന് 50 ഡോളര്‍ എന്ന നിരക്കിലും ബ്രെന്‍റ് ക്രൂഡ് ബാരലിന് 53 ഡോളര്‍ നിരക്കിലുമാണ് വ്യാപാരം നടത്തുന്നത്. അഞ്ചര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്. ആഗോള സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഓഹരി വിപണികളുടെ തിരിച്ചുവരവ് ൈവകും. ഇന്ത്യന്‍ ഒാഹരി വിപണികളില്‍ തകര്‍ച്ച. സെന്‍സെക്സ് 560 പോയിന്‍റിലേറെ താഴ്ന്നു. 27,275 പോയിന്‍റില്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി 160 പോയിന്‍റ് ഇടിവ്. 8204 പോയിന്‍റിലാണ് വ്യാപാരം. ആഗോള വിപണികളിലെ ഇടിവാണ് കാരണം. ക്രൂഡ് ഒായില്‍ അഞ്ചര വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്.

No comments:

Post a Comment