സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കുന്നതിനുള്ള യാത്രയില്‍ നിര്‍ണായകമായ വര്‍ഷമായാണ് 2015നെ കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. 2016ഓടെ വളര്‍ച്ചാ
നിരക്ക് 6.5 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. റിസർവ്വ് ബാങ്ക് റീപോ നിരക്കുകൾ കുറച്ചതിന് ശേഷം വിപണി ഇനി ഉറ്റു നോക്കുന്നത് കേന്ദ്ര ബജറ്റിനെയാണ്. ഫെബ്റുവരി 28 ന് ധന കാര്യ മന്ത്രി അരുണ്‍ ജയിറ്റ്ലി ബജ്റ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഫെബ് 23 ന് ആരംഭിക്കും. സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കൊപ്പം വ്യവസായ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും ലക്ഷ്യമിടുന്ന ബജറ്റ് ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment