Monday, 5 January 2015

ഓഹരി വിപണി സൂചിക

വാര്‍ത്തകളില്‍ നാമെന്നും കേള്‍ക്കാറുള്ള ഒന്നാണ് വിപണി സൂചിക ഉയര്‍ന്നെന്നും താഴ്‌ന്നെന്നുമൊക്കെ. എന്താണ് ഓഹരി വിപണി സൂചിക എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്നു നോക്കാം. പതിനായിരക്കണക്കിന് കമ്പനികള്‍ ഭാരത ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ കമ്പനികളുടെയും ഓഹരിവില അനുദിനം മാറികൊണ്ടിരിക്കും. എന്നാല്‍ വിപണിയിലെ എല്ലാ കമ്പനികളുടെയും മൂല്യം വ്യക്തമാക്കുന്നതാണ് ഒരു സൂചിക. ഇക്കാരണത്താല്‍ ഓഹരി വിപണിയെ പ്രതിനിധാനം ചെയ്യുന്ന
ചുരുക്കം ചില ഓഹരികളുടെ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഒരു സൂചികയെന്ന വിധത്തില്‍ രേഖപ്പെടുത്തുന്നതാണ് ഓഹരി സൂചിക. വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെ പ്രതിനിധീകരിക്കുന്ന വന്‍കിട കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരം ഓഹരികള്‍ അടിസ്ഥാനമാക്കിയാണ് സൂചിക ഉടലെടുത്തത്. ഈ ഓഹരികളുടെ വിലയില്‍ വരുന്ന വ്യത്യാസം ഓഹരി സൂചികയില്‍ പ്രതിഫലിക്കുന്നതാണ്. ചുരുക്കത്തില്‍ ഭാരതത്തിന്റെ മൊത്തം വിപണി മൂല്യത്തെ ഈ സൂചിക പ്രതിനിധാനം ചെയ്യുന്നു. 1980കളില്‍ 100ല്‍ തുടങ്ങിയ മുംബൈ ഓഹരി സൂചിക ഇന്ന് 20000ത്തിലാണ് നില്‍ക്കുന്നത്. അതായത് 1980കളില്‍ നിന്നും 200 മടങ്ങ് വര്‍ധനയാണ് മൊത്തം ഓഹരിവിപണിയുടെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ചുരുക്കം.

No comments:

Post a Comment