ബാങ്കിംഗ് ഓഹരികളില്‍ സമീപകാലത്ത് തിരുത്തലുകള്‍ നേരിട്ടിരുന്നു. ഇനിയത് ഉയര്‍ച്ചയ്ക്ക് വേണ്ടിയുളള തയാറെടുപ്പിലാണ്. കേരളം ആസ്ഥാനമായ ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. കേരളം ആസ്ഥാനമായ നാല് ബാങ്കുകളുടെ സാധ്യതകള്‍ നോക്കാം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്: കഴിഞ്ഞ അഞ്ച് വര്‍ഷം സ്ഥിരതയാര്‍ന്ന ലാഭം ബാങ്ക് നേടുന്നു
സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്: കഴിഞ്ഞ അഞ്ച് വര്‍ഷം സ്ഥിരതയാര്‍ന്ന ലാഭം ബാങ്ക് നേടുന്നു
ണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.04 ശതമാനമാണ്് അറ്റാദായത്തില്‍ വളര്‍ച്ച നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതിനടുത്ത സാമ്പത്തിക വര്‍ഷം 19 ശതമാനവും.
എം.എ യൂസഫലി ബാങ്കിന്റെ 2.23 ശതമാനം ഓഹരികള്‍ 63 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അനുകൂലഘടകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 79 ശതമാനത്തിനടുത്ത് വരെ ഓഹരി നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ തിരുത്തലുകള്‍ വന്നെങ്കിലും ദീര്‍ഘകാലത്തേക്ക് മികച്ച നിക്ഷേപം തന്നെയാണ്.

തൃശൂര്‍ ആസ്ഥാനമായ ഈ ബാങ്കിന് 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 805 ശാഖകളുണ്ട്. p/e 7.26 ലാണ് ബാങ്കിന്റെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. സമാനരംഗത്തിലിത്് 18.8 ആണ്. ലാഭവിഹിതം 2.86 ശതമാനവും പ്രതിയോഹരി നേട്ടം 3.85 രൂപയുമാണ്. ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓണ്‍ ലൈന്‍ ട്രേഡിംഗിന് സൗകര്യമൊരുക്കാന്‍ റെലിഗെയര്‍ സെക്യൂരിറ്റീസുമായി ഈയിടെ കരാറിലേര്‍പ്പെട്ടിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരിയധിഷ്ഠിത നിക്ഷേപം നടത്താന്‍ ജിയോജിത് ബിഎന്‍പി പാരിബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്: ബാങ്കിന്റെ പ്രകടനം ആശാവഹമാണ്. പ്രതിയോഹരി നേട്ടം (Adjusted EPS) ഇപ്പോള്‍ 0.08 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തിലിത് 13.03 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനടുത്ത വര്‍ഷം 20.07 ശതമാനവും. മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ നാലാമത്തെ ഏറ്റവും വലിയ ബാങ്കാണിത്. അടുത്ത സാമ്പത്തിക വര്‍ഷം കമ്പനിയുടെ വായ്പാ വിതരണത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഏീഹറാമി ടമരവ െഈയിടെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 200 ശതമാനത്തിന് മുകളില്‍ വരെ ഓഹരി നേട്ടമുണ്ടാക്കിയിരുന്നു. ദീര്‍ഘകാലത്തേക്ക് മികച്ച നിക്ഷേപമാണിത്. കഴിഞ്ഞ വര്‍ഷം എം.എ യൂസഫലി ബാങ്കിന്റെ 4.47 ശതമാനം ഓഹരിയെടുത്തിരുന്നു.
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്: 55.7 എന്ന ബുക്ക് വാല്യു വെച്ച് നോക്കുമ്പോള്‍ ഇതിന് താഴെയാണ് ബാങ്കിന്റെ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. അതിനാല്‍ മികച്ച നിക്ഷേപാവസരമാണെന്ന് പറയാം. കിട്ടാക്കടങ്ങള്‍ പെരുകുന്നതാണ് ബാങ്കിന്റെ പ്രതികൂലവശം. സ്ഥിരനിക്ഷേപങ്ങളില്‍ 141 കോടി രൂപയുടെ ക്രമക്കേട് നടന്നത് മൂലം ബാങ്കിന്റെ വിശ്വാസ്യതയില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ബാങ്കിന്റെ പ്രകടനം ഇപ്പോള്‍ അത്ര മെച്ചമെന്ന് പറയാനാകില്ല. യൂസഫലി, രവിപിള്ള, മോഹനന്‍ ചന്ദ്രന്‍ നായര്‍ എന്നിവര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ആര്‍ബിഐയുടെ കര്‍ശന നടപടികളാല്‍ സ്ഥിതി മാറി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡില്‍ പുതിയ അംഗങ്ങള്‍ വന്നതും സ്ഥിതി അനുകൂലമാക്കിയേക്കും.
കാത്തലിക് സിറിയന്‍ ബാങ്ക് ലിമിറ്റഡ്
സമീപഭാവിയില്‍ പബ്ലിക് ഇഷ്യു നടത്താനൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് വിപണിയിലെ നിലവിലെ അവസ്ഥ മാറ്റിമറിച്ചേക്കും. നിക്ഷേപകന് മികച്ച അവസരമാണ് വരുന്നത്. ബാങ്കിന്റെ മികച്ച പ്രകടനം ഓഹരിയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന ബാങ്കാണിത്. മൂന്ന് വര്‍ഷത്തിനകം 200 പുതിയ ശാഖകള്‍ തുടങ്ങുന്നത് വളര്‍ച്ചയുടെ ഗ്രാഫ് സൂചിപ്പിക്കുന്നു. 2008ല്‍ പലിശയില്‍ നിന്നുള്ള അറ്റവരുമാനം 1640 മില്യണായിരുന്നത് 2013ല്‍ 3392.2 മില്യണായി ഉയര്‍ന്നു. ലാഭത്തിന്റെ തോതും ഉയര്‍ന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 2.7 ശതമാനമാണ് പലിശയില്‍ നിന്നുള്ള വരുമാനത്തിന്റെ മാര്‍ജിന്‍. എന്‍.ആര്‍.ഐ ബിസിനസ് കഴിഞ്ഞ വര്‍ഷം 45 ശതമാനം കൂടി. നിക്ഷേപത്തില്‍ 12 ശതമാനവും വളര്‍ച്ച നേടി. പുതിയ സിഇഒയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനരഹിത ആസ്തികളുടെ തോത് (NPA) കുറയ്ക്കാനുമായി.

No comments:
Post a Comment