Friday, 23 January 2015

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് 154 കോടി ലാഭം


സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍
154 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ ഒന്‍പത് മാസത്തെ അറ്റാദായം 505 കോടി രൂപയാണ്. കഴിഞ്ഞ ത്രൈമാസത്തിലെ ആകെ വരുമാനം 1069 കോടി രൂപയാണ്. കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.

കഴിഞ്ഞ ത്രൈമാസത്തില്‍ സ്വര്‍ണപ്പണയ മേഖലയിലുണ്ടായ 315 കോടി രൂപയുടെ വളര്‍ച്ചയാണ് കമ്പനിക്ക് നേട്ടമുണ്ടാക്കിയതെന്ന്്് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ത്രൈമാസം കമ്പനിയുടെ അറ്റമൂല്യം 5,000 കോടി രൂപ കടന്നു. 
ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ അടുത്ത പുറത്തിറക്കല്‍ ഫിബ്രവരിയില്‍ നടത്താനാണ് പദ്ധതിയിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 

യെസ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കാനും കമ്പനി ധാരണയുണ്ടാക്കിയിട്ടുണ്ട്. ആഭ്യന്തര മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ നല്‍കുന്നതിനാണിത്. ശ്രീലങ്കയിലെ ലിസ്റ്റഡ് ധനകാര്യ കമ്പനിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പി.എല്‍.സി. കൊളംബോയില്‍ കമ്പനി കൂടുതല്‍ ഓഹരികളും നേടിയിട്ടുണ്ട്. 

No comments:

Post a Comment