Saturday, 17 January 2015

ഫെഡറല്‍ ബാങ്കിന് 265 കോടി അറ്റാദായം


ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ ഫെഡറല്‍ ബാങ്കിന് 264.69 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 230.13 കോടിയില്‍ നിന്ന് 15.02 ശതമാനം അധികമാണിത്. ഇതര വരുമാനം 40.74 ശതമാനം ഉയര്‍ന്ന് 156.25 കോടിയില്‍ നിന്ന് 219.91 കോടിയായി.


മൂന്നു മാസക്കാലയളവില്‍ ആറ് പുതിയ ബ്രാഞ്ചുകളും 35 എ.ടി.എമ്മുകളും തുറന്നു. ഇതോടെ ആകെ ശാഖകളുടെ എണ്ണം 1220 ആയി. 1470 എ.ടി.എമ്മുകളും.



റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ കുറവ് ഇടപാടുകാര്‍ക്ക് കൈമാറുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് സി.ഇ.ഒ. യും മാനേജിങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. എണ്ണവിലയിലെ ഇടിവ് മധ്യേഷ്യയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ അത് കേരളത്തെയും ബാധിക്കും. നിലവില്‍ അത്തരം സ്ഥിതിയില്ലെങ്കിലും ഇത് ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതുമാസത്തില്‍ ബാങ്കിന്റെ അറ്റാദായം 29.13 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 561.60 കോടിയില്‍ നിന്ന് 725.22 കോടിയായാണ് വര്‍ധന. 



മൊത്തം കിട്ടാക്കടം 1201 കോടിയില്‍ നിന്ന് 1067 കോടിയായി കുറഞ്ഞു. ചെറുകിടഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ 17.65 ശതമാനം കൂടി. എന്‍.ആര്‍.ഇ. നിക്ഷേപം 27.84 ശതമാനം വര്‍ദ്ധിച്ച് 22,344.11 കോടിയായി. മൊത്തം നിക്ഷേപം 13.53 ശതമാനം ഉയര്‍ന്ന് 57,737.15 കോടിയിലെത്തി.

No comments:

Post a Comment