മുടക്കിയ പണം ഏത് നിമിഷവും ആവിയായി പോകാന്‍ സാധ്യതയുള്ളതിനാലാണ് ഓഹരിയില്‍ നിക്ഷേപിക്കാന്‍ പലരും മടിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിത മാര്‍ഗമായ ബാങ്ക് എഫ്ഡിയില്‍ നിക്ഷേപിച്ച് ഇവര്‍ തൃപ്തിയടയുന്നു. നിശ്ചിതതുക ഉറപ്പുള്ളനേട്ടം ലഭിക്കുമെന്നതിനാലാണ് സാധാരണക്കാര്‍ക്കിടയില്‍ ബാങ്ക് സ്ഥിരനിക്ഷേപം കൂടുതല്‍ ആകര്‍ഷകമായത്. രാജ്യത്തെ കുടുംബസമ്പാദ്യങ്ങളില്‍ അഞ്ചുശതമാനംപോലും ഓഹരിയില്‍ നിക്ഷേപിക്കാത്തതിന്റെ കാരണവും അതുതന്നെ.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് മടിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിഎസ്ഇ 500 സൂചികയിലുള്ള 38 കമ്പനികള്‍ കൃത്യമായ കാലാവധിയില്‍ 25 ശതമാനത്തോളം ലാഭവിഹിതം നല്‍കിയതായി കാണാം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സെന്‍സെക്‌സ് സൂചികയിലുണ്ടായ നേട്ടം 17 ശതമാനമാണ്. മികച്ച ലാഭവിഹിതം നല്‍കിയ കമ്പനികള്‍ ഇക്കാലയളവില്‍ നിക്ഷേപകന് കൈമാറിയതാകട്ടെ (ലാഭവിഹിതത്തിന് പുറമെ) 38 ശതമാനത്തോളം നേട്ടമാണ്. ഈ കമ്പനികള്‍ തുടര്‍ന്നും നിക്ഷേപകര്‍ക്ക് മികച്ച ലാഭവിഹിതം നല്‍കുമോയെന്ന് നിക്ഷേപകര്‍ക്ക് സ്വാഭാവികമായും സംശയമുണ്ടായേക്കാം. നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ലാഭവിഹിതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്നത്. ഇത്തരം കമ്പനികളില്‍നിന്ന് ഓരോവര്‍ഷവും ലാഭവിഹിതം പ്രതീക്ഷിക്കാം. വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികളായതിനാല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപമായി ഇവയുടെ ഓഹരികളില്‍ പണംമുടക്കാം.
ശ്രദ്ധിക്കേണ്ടകാര്യം
പെട്ടെന്ന് ആവശ്യംവന്നേക്കാവുന്ന പണം ഓഹരിയില്‍ നിക്ഷേപിക്കരുത്. അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം നിക്ഷേപ കാലാവധിയായി മുന്നില്‍ കാണുക.
No comments:
Post a Comment