Saturday, 17 January 2015

Transport Corporation of India


ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ) @235


ന്ത്യയിലെ മുന്‍നിര ഇന്റഗ്രേറ്റഡ് സപ്ലൈ ചെയിനും കര,വായു,കടല്‍ മാര്‍ഗം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് പ്രൊവൈഡറുമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ).
രാജ്യാന്തര സാന്നിധ്യവുമുണ്ട്. ചരക്ക് കടത്ത് ഇന്ത്യയില്‍ വികസിപ്പിച്ചത് ടിസിഐയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടരശതമാനം മൂല്യം വരുന്ന ചരക്കുകള്‍ കമ്പനിയുടെ വിവിധ നെറ്റ്‌വര്‍ക്കുകള്‍ വഴി കടത്തുന്നുണ്ട്. ചരക്ക് കടത്തിന്, സ്വന്തമായും മാനേജ് ചെയ്യുന്നതുമായ ഏഴായിരം ട്രക്ക്/ട്രെയ്‌ലര്‍/റീഫര്‍ എന്നീ വാഹനങ്ങളുണ്ട്. നാല് ചരക്ക് കപ്പലുകളും 1200 കണ്ടെയ്‌നറുകളും സ്വന്തമായും പാട്ടത്തിനെടുത്തതുമായ ഒരുകോടി ചതുരശ്രയടി വെയര്‍ഹൗസിംഗ് ശേഷിയുമുണ്ട്. 6500 വിദഗ്ധ തൊഴിലാളികള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. 



പ്രധാനമായും നാല്് ഡിവിഷനുകള്‍. വലിയതോതിലുള്ള ചരക്ക് കടത്തുന്നതിന് ഫ്രെയ്റ്റ്് ഡിവിഷന്‍. ആഭ്യന്തര രാജ്യാന്തര വിപണികളില്‍ ഡോക്യുമെന്റുകളും പാഴ്‌സലുകളും എത്തിക്കുന്നതാണ്് എക്‌സ് പിഎസ്് ഡിവിഷന്‍. ഓട്ടോമൊബീല്‍, കെമിക്കല്‍സ്, ഫാര്‍മ, റീട്ടെയില്‍, കോള്‍ഡ് ചെയിന്‍ തുടങ്ങിയവയ്ക്ക് സപ്ലൈ ചെയിന്‍ സൊലൂഷന്‍ നല്‍കുന്ന ഡിവിഷനാണ് സപ്ലൈ ചെയിന്‍ സൊലൂഷന്‍സ്. കിഴക്കന്‍ തീരപ്രദേശത്ത് നിന്ന് ആന്‍ഡമന്‍ നികോബാറിലേക്ക്് കോസ്റ്റല്‍ ഷിപ്പിംഗ് സര്‍വീസും കമ്പനി നടത്തുന്നുണ്ട്. പടിഞ്ഞാറന്‍ തീരത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. 



കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രതികൂല സാഹചര്യത്തിലും കമ്പനി 2235 കോടിരൂപയുടെ വരുമാനമുണ്ടാക്കി. 72 കോടി രൂപയാണ് ലാഭം. ഈസാമ്പത്തികവര്‍ഷം 200 കോടിരൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി വകയിരുത്തിയിട്ടുള്ളത്. കമ്പനിയുടെ മൊത്തം ചെലവിന്റെ നാല്‍പ്പത് ശതമാനം ഡീസല്‍ ചെലവാണ്. ഡീസല്‍ വില കുറഞ്ഞത് കമ്പനിക്ക് ഗുണകരമാകും. അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ കാര്യമായി നിക്ഷേപം നടത്തുന്നതും ഇ കൊമേഴ്‌സ് രംഗം കുതിക്കുന്നതും ജിഎസ്ടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതും കമ്പനിക്ക് കാര്യമായി നേട്ടമുണ്ടാക്കും. മികച്ച അടിത്തറയും അടിസ്ഥാന സൗകര്യവുമുള്ള കമ്പനിയുടെ 1700 കോടി രൂപയെന്ന വിപണി മൂല്യം ആകര്‍ഷകമായ വാല്വേഷനാണ്. 

No comments:

Post a Comment