ഓഹരി വിപണിയില്‍ പ്രധാനമായും രണ്ടുതരത്തിലുള്ള നിക്ഷേപകരുണ്ട് – ഊഹക്കച്ചവടക്കാരും യഥാര്‍ഥ നിക്ഷേപകരും. ഓഹരി വിലയില്‍ ഉണ്ടാകുന്ന അനുദിന ചാഞ്ചാട്ടത്തില്‍ നിന്നു ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവരാണ് ഊഹക്കച്ചവടക്കാര്‍. ഭീമമായ ലാഭം ഉണ്ടാക്കാറുണ്ടെങ്കിലും അതിലുപരി നഷ്ടവും ഉണ്ടാക്കാറുണ്ട്. ഇത്തരം കച്ചവടം ഒരിക്കലും ശാശ്വതമല്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഒരു നല്ല നിക്ഷേപം എന്ന നിലയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരാണ് രണ്ടാമത്തെ പക്ഷക്കാര്‍. ഇവര്‍ 2 വര്‍ഷം തുടങ്ങി 10 വര്‍ഷം വരെ ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നവരാണ്. ആ കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അതിന്റെ ഓഹരിമൂല്യവും ഉയരുന്നതാണ്. ഇങ്ങനെ കമ്പനികളുടെ വളര്‍ച്ചയനുസരിച്ച് നിക്ഷേപകന് ‘ഡിവിഡന്റായും’ ഓഹരിമൂല്യത്തിലുള്ള ഉയര്‍ച്ചയായും ലാഭം ലഭിക്കുന്നതാണ്. ഒരു സാധാരണ നിക്ഷേപം പിന്‍വലിക്കുന്നതുപോലെ ഓഹരി നിക്ഷേപവും വര്‍ഷങ്ങള്‍ക്കുശേഷം പിന്‍വലിക്കാവുന്നതാണ്. ഇത്തരത്തില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഓഹരിയുടെ മൂല്യമാണ് നിക്ഷേപകന്റെ ആദായം. ഭാരതത്തിന്റെ സമ്പദ്ഘടന ഉയര്‍ച്ചയുടെ പാതയിലൊണെന്നതിനാല്‍ കമ്പനികളുടെ ഓഹരിവിലയും വര്‍ഷങ്ങള്‍കൊണ്ട് വളരുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ കമ്പനിയുടെ വളര്‍ച്ച നിന്നു പോയാല്‍ നഷ്ടങ്ങള്‍ ഉണ്ടാകും. അതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ നിക്ഷേപത്തിന് അനുയോജ്യമായ കമ്പനികള്‍ തിരഞ്ഞെടുക്കാവൂ. മുന്‍കാല കണക്കുകള്‍ പ്രകാരം ഒരു നല്ല കമ്പനി പ്രതിവര്‍ഷം 18% – 20% വളര്‍ച്ച കൈവരിക്കുമെന്നു കരുതാവുന്നതാണ്. ഏതെങ്കിലും വര്‍ഷം ഈ വളര്‍ച്ചാ നിരക്ക് നേടാന്‍ ആയില്ലെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ലാഭം ലഭിക്കുന്നതാണ്. ചുരുക്കത്തില്‍ ഓഹരിയില്‍ നിന്നും ലാഭം നേടാന്‍ ക്ഷമയോടെ കാത്തിരിക്കണമെന്നു ചുരുക്കം.
No comments:
Post a Comment