ഓഹരി വിപണി എന്ന് കേൾക്കുംബോൾ പലരുടേയും മനസിൽ ചൂതാട്ടത്തെക്കുറിച്ചുള്ള ഓർമകളാണു..ഓഹരിയിൽ നിക്ഷേപിക്കാൻ ആരെങ്കിലും ഉപദേഷിച്ചാൽ പറയും"ചൂതാട്ടത്തിനു ഞാനില്ലാ.ഉള്ളത് കൊണ്ട് ഞാൻ തൃപ്തിപ്പെട്ടോളാം.ചൂതാട്ടത്തിലൂടെ പണമുണ്ടാക്കാനാണേൽ വേറെന്തൊക്കെ മാർഗങ്ങളുണ്ട്..ഓഹരി വിപണിയിൽ തന്നെ പോവണോ??
എന്താണു വാസ്തവം?ഓഹരിയിൽ ചൂതാട്ടത്തിന്റെ ഒരംശം ഉണ്ട്.ഇല്ലെന്ന് പറയുന്നില്ല.ഒരു ഓഹരിയിൽ പണമെല്ലാം മുടക്കിയിട്ട് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഇങ്ങനെ പ്രാർഥിക്കുകയാണു.."ദൈവമേ ഞാൻ വാങ്ങിയ ഓഹരിയുടെ വില കുതിച്ചു കയറണേ..ഒറ്റമാസം കൊണ്ടു വില ഇരട്ടിയാക്കി തരണേ.."നിങ്ങൾ ഇങ്ങനെ ചെയ്യുന്ന ആളാണോ?എങ്കിൽ നിങ്ങൾ നടത്തുന്നത് ചൂതാട്ടമാണു..
ഓഹരി നിക്ഷേപത്തിൽ പ്രാർത്തനക്കോ ഭാഗ്യത്തിനീ ദൈവത്തിനോ ഒരു സ്ഥാനവുമില്ല.മകളുടെ വിവാഹത്തിനു ആഭരണം വാങ്ങാൻ വച്ചിരിക്കുന്ന പണം എടുത്ത് ഓഹരിയിൽ നിക്ഷേപിച്ചാൽ ആരായാലും ഇങ്ങനെ പ്രാർത്ഥിച്ചുപോകും."ദൈവമേ അടുത്തമാസം സ്വർണ്ണം വാങ്ങാൻ വച്ചിരിക്കുന്ന പണമാണു.ഓഹരിവിപണിക്ക് ഒരാപത്തും വരുത്തല്ലേ ഭഗവാനേ.."
ഇയാൾ ചെയ്യുന്നതും ചൂതാട്ടം തന്നെ.ഓഹരിവിപണി ഒരിക്കലും ഇത്തരം ചൂതാട്ടക്കാർക്കുള്ളതല്ല..
എല്ലാ മാസവും 5000രൂപ മിച്ചം പിടിക്കുന്ന ഒരാൾ 1000രൂപ ഓഹരിയിൽ നിക്ഷേപിച്ചാൽ ഓഹരി വിപണി അയാൾക്കുള്ളതാണു. പോയാൽ പോകട്ടെ എന്ന മട്ടിൽ നിക്ഷേപിക്കുന്നവരുടെ കേളീരംഗമാണു ഓഹരി വിപണി.ഇത്തരക്കാർ ഒറ്റ മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകെണമെന്ന് ആഗ്രഹിക്കില്ല.എല്ലാ ദിവസവും ഞാൻ വാങ്ങുയ ഓഹരിയുടെ വില കയറിയോ എന്ന് നോക്കിക്കൊണ്ടിരിക്കുകയില്ല.നിക്ഷേപിച്ച പണത്തിനു ന്യായമായ ലാഭം കിട്ടാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണവർ.ഓഹരിവിപണിയിൽ നിന്നു വൻലാഭം ഉണ്ടാക്കുന്നത് ഇത്തരക്കാർ മാത്രമാണു.ഖേദകരമെന്ന് പറയട്ടെ മലയാളി ഓഹരി നിക്ഷേപകരിൽ ഇത്തരക്കാർ പത്ത് ശതമാനത്തിൽ താഴയെ വരു.എന്ത് കൊണ്ടാണിത്?
ഓഹരിയിൽ നിക്ഷേപിക്കാൻ വരുംബോൾ എല്ലാവർക്കും ഈ സത്യം അറിയാം.ആദ്യം കുറച്ചു പണം നിക്ഷേപിച്ചു കൂടുതൽ ലാഭം കിട്ടിയാൽ കയ്യിലുള്ള പണം മുഴുവൻ ഓഹരിയിൽ ഇടും.വീണ്ടും നല്ല ലാഭം കണ്ടാൽ കടം വാങ്ങിയും ഓഹരിയിൽ നിക്ഷേപിക്കും.നല്ല ലാഭം നൽകാമെന്ന് പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി ഓഹരിയിൽ ഇടും.എന്നിട്ട് എല്ലാ ദിവസവും ദൈവത്തോടു പ്രാർത്ഥിക്കും.ഓഹരി ദൈവം ഇവരുടെ പ്രാർത്ഥന കേൾക്കുമോ??
ഓഹരി വിപണി ഭക്തർക്കുള്ളതല്ല..
നല്ല ക്ഷമയും സാമാന്യം ബുദ്ദിയുമുള്ളവർക്ക് മാത്രമാണു..ഓഹരിയിൽ നിന്നു ലാഭമുണ്ടാക്കാൻ പത്ത ശതമാനം സാമാന്യ ബുദ്ദി മതി.പക്ഷേ തൊണ്ണൂറു ശതമാനം ക്ഷമ വേണം.
No comments:
Post a Comment