ഓഹരിവിപണിയില്‍ റിസ്‌ക് ഉള്ളതിനാല്‍ പ്രായത്തിന് ആനുപാതികമായി വേണം റിസ്‌ക് എടുക്കാന്‍. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപിക്കുക. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും തെരഞ്ഞെടുക്കാം.
''സുസ്ഥിരമായ കേന്ദ്ര സര്‍ക്കാരും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയ്‌ലിന്റെയും സ്വര്‍ണത്തിന്റെയും വിലയിലുള്ള ഇടിവും അനുകൂല അന്തരീക്ഷമായാണ് കാണുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സെന്‍സെക്‌സ് 50,000 പോയ്ന്റിലും നിഫ്റ്റി 15,000ത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.''
രാംകി, മാനേജിംഗ് ഡയറക്റ്റര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്
''സെന്‍സെക്‌സും നിഫ്റ്റിയും ഇപ്പോള്‍ ഇത്രയേറെ ഉയര്‍ന്നിരിക്കുന്നതുകൊണ്ട് ഇത് ഇനിയും മുകളിലേക്ക് പോകില്ലെന്നുള്ള ഒരു ധാരണ പൊതുവേ ചെറുകിട നിക്ഷേപകര്‍ക്കുണ്ട്. തീര്‍ത്തും തെറ്റാണിത്. ഇനിയും 4-5 വര്‍ഷം വരെ ഈ ട്രെന്‍ഡ് തുടരും. സെന്‍സെക്‌സ് 60,000 പോയ്ന്റും
നിഫ്റ്റി 18,000ഉം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.''
പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്റ്റര്‍, ഡിബിഎഫ്എസ്
''മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളും രാജ്യാന്തര സാഹചര്യങ്ങളുമൊക്കെ ഓഹരി വിപണിക്ക് ഇപ്പോള്‍ തികച്ചും അനുകൂലമാണ്. ലാര്‍ജ് ക്യാപ്പുകളിലോ നന്നായി അറിയാവുന്ന സ്ഥാപനങ്ങളുടെ ഓഹരികളിലോ നിക്ഷേപിക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ ചെറുകിട നിക്ഷേപകര്‍ സ്വീകരിക്കേണ്ടത്. നാല് വര്‍ഷത്തേക്ക് കൂടി തുടരാവുന്ന ഈ കുതിപ്പില്‍ ചെറിയ തിരുത്തലുകള്‍ ഉണ്ടാകാമെങ്കിലും നിക്ഷേപകര്‍ ഭയക്കേണ്ടതില്ല.''
അക്ഷയ് അഗര്‍വാള്‍, മാനേജിംഗ് ഡയറക്റ്റര്‍, അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്
''ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് 3-4 വര്‍ഷത്തേക്ക് വിപണിയുടെ കുതിപ്പ് തുടരും. നേട്ടമുണ്ടാക്കാന്‍ ജാഗ്രതയോ ടെ നിക്ഷേപിക്കുകയാണ് വേണ്ടത്.
ഇപ്പോള്‍ അടിസ്ഥാന ഘടകങ്ങള്‍ ശക്തമല്ലാത്ത കമ്പനികളുടെ ഓഹരികളും കുത്തനെ കയറിയെന്നിരിക്കും. എന്നാല്‍ തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും ബാധിക്കുക ഇവയെയാകാം.''
അലക്‌സ് കെ.ബാബു, മാനേജിംഗ് ഡയറക്റ്റര്‍, ഹെഡ്ജ് ഇക്വിറ്റീസ്
കടപ്പാട് : ധനം മാഗസിൻ
No comments:
Post a Comment