ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വന്ന ശക്തമായ ഒരു സര്‍ക്കാര്‍, കുറഞ്ഞ പണപ്പെരുപ്പം, കുറയുന്ന രാജ്യാന്തര ക്രൂഡ് ഓയ്ല്‍ വിലയും സ്വര്‍ണവിലയും, ശക്തിപ്പെടുന്ന കോര്‍പ്പറേറ്റ് രംഗം... എങ്ങും പൊസിറ്റീവ് തരംഗം. ഓഹരി വിപണിക്കും ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരി
ക്കുന്നത്.
ഓഹരി വിപണിയിലെ ഈ ഉയര്‍ച്ച അടുത്ത നാല് വര്‍ഷത്തേക്കുകൂടി തുടരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.ഇപ്പോഴത്തെ ബുള്‍ റണ്ണിന്റെ തുടക്കം ഏകദേശം ഒരു വര്‍ഷം മുമ്പാണെന്ന് പറയാം.
സാമ്പത്തിക രംഗം ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോയ ഘട്ടം, ഡോളറിനെതിരെ രൂപയുടെ വില 70 വരെയെത്തി, ഗുരുതരമായിരുന്ന സാമ്പത്തിക കമ്മി... ഇതായിരുന്നു വിപണി കുതിക്കുന്നതിനു മുമ്പുള്ള സാഹചര്യം. സെപ്റ്റംബര്‍ 2013 മുതലുള്ള ഒരു വര്‍ഷം വിപണി 42 ശതമാനമാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ എട്ടിന് 27,324 പോയ്ന്റിലെത്തി. ജനുവരി മുതല്‍ മിഡ്ക്യാപ് ഓഹരികള്‍ 45 ശതമാനം ഉയര്‍ന്നു. ഓട്ടോമൊബീല്‍, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍, ഐ.റ്റി, ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ തുടങ്ങിയ മേഖലകളിലുള്ള ബിഎസ്ഇ 500ലെ 218 ഓഹരികള്‍ അവയുടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
കുതിപ്പിന്റെ ഈ ഘട്ടത്തില്‍ നിരവധി പുതു നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവരുന്നു. ഒപ്പം ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ സജീവമാകുന്നു. കരുതലോടെയും അച്ചടക്കത്തോടെയും ചുവടുവെച്ചാല്‍ കുതിക്കുന്ന ഓഹരി വിപണിയില്‍ നിന്ന് നേട്ടം സ്വന്തമാക്കാം.
No comments:
Post a Comment